അമേരിക്കയിലെ കനാസ് നഗരത്തില്‍ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ കാമുകന് കാഴ്ചവച്ച അമ്മ അറസ്റ്റില്‍
കനാസ് : അമേരിക്കയിലെ കനാസ് നഗരത്തില് രണ്ട് വയസുള്ള പെണ്കുഞ്ഞിനെ കാമുകന് കാഴ്ചവച്ച അമ്മ അറസ്റ്റില്. അസീസ് വാട്സണ് എന്ന 25-കാരിയാണ് പോലീസ് പിടിയിലായത്. കുട്ടിയെ അപായപ്പെടുത്താന് ശ്രമിച്ചതിനും, ശിശു പീഡനത്തിനും ഇവര്ക്കെതിരെ കുറ്റം ചുമത്തി. ഇവര്ക്ക് 75,000 ഡോളറിന് ജാമ്യം അനുവദിച്ചെങ്കിലും അഭിഭാഷകന് ഹാജറാക്കാത്തതിനാല് ജുഡീഷ്യല് കസ്റ്റഡിയില് വിട്ടു.
അസീസിയുടെ കാമുകന് ആവശ്യപ്പെട്ടത് അനുസരിച്ച് ഇയാള്ക്കൊപ്പം രണ്ടുവയസുകാരി മകളെ ഇവര് ഒരു റൂമില് പൂട്ടിയിടുകയായിരുന്നു. അഞ്ച് തവണ ഇയാള് രണ്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു എന്നാണ് റിപ്പോര്ട്ട്. ഈ രംഗങ്ങള് ഇവര് റെക്കോഡ് ചെയ്യുകയും കാണുകയും ചെയ്തു എന്നാണ് റിപ്പോര്ട്ട്. എന്നാല് തനിക്ക് കാമുകനെ ഭയമായതിനാലാണ് അങ്ങനെ ചെയ്യേണ്ടിവന്നത് എന്നാണ് യുവതിയുടെ മൊഴിയെന്നും കോടതി രേഖകള് പറയുന്നു.
