ചേര്‍ത്തല കഞ്ഞിക്കുഴി ആയിരം തയ്യില്‍ ലക്ഷം വീട് കോളനിയില്‍ കൃഷണന്‍ കുട്ടി ( 59) യെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.എച്ച്.പഞ്ചാപകേശന്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
ആലപ്പുഴ: അമ്മായിയമ്മയുടെ കൊലപാതക കേസില് പോലീസ് പ്രതിയാക്കിയ മരുമകനെ സെഷന്സ് കോടതി വെറുതെ വിട്ടു. ചേര്ത്തല കഞ്ഞിക്കുഴി ആയിരം തയ്യില് ലക്ഷം വീട് കോളനിയില് കൃഷണന് കുട്ടി ( 59) യെയാണ് ആലപ്പുഴ അഡീഷണല് സെഷന്സ് കോടതി ജഡ്ജി എസ്.എച്ച്.പഞ്ചാപകേശന് കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
2013 ഡിസംബര് 29 ന് പുലര്ച്ചെ 5 -നാണ് സംഭവം. കൃഷ്ണന് കുട്ടിയുടെ ഭാര്യ കനകമ്മയുടെ അമ്മ തങ്കമ്മ (89)യാണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ സഹോദരനും സഹോദരിയും തങ്കമ്മയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാത്തതിലുള്ള വിരോധമാണ് കൊലയിലേക്ക് നയിച്ചത്. കൃഷ്ണന് കുട്ടി തങ്കമ്മയെ കട്ടിലില് നിന്ന് വലിച്ച് താഴെയിട്ട് നെഞ്ചിന് ചവിട്ടി. പിന്നീട് നിലത്ത് നിന്ന് പൊക്കി കട്ടിലിലേക്ക് എറിഞ്ഞു. ഇതുമൂലം വാരിയെല്ലുകള്ക്കും ആന്തരിക അവയവങ്ങള്ക്കും ഉണ്ടായ പരിക്കിനെ തുടര്ന്നാണ് തങ്കമ്മ മരിച്ചതെന്നാണ് പ്രോസിക്യൂഷന് കേസ്.
