ലക്ഷ്യയും അമ്മ സുനിതയും ലക്ഷ്യ വിവാഹം ചെയ്യാന്‍ പോകുന്ന യുവതിയും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. മുംബൈയിലെ ഒരു വാടക ഫഌറ്റിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്
മുംബൈ: 45കാരിയുടെ മരണവുമായി ബന്ധപ്പെട്ട് 23കാരന്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു മോഡലായ ലക്ഷ്യ സിംഗാണ് അറസ്റ്റിലായത്. ലക്ഷ്യയും അമ്മയായ സുനിത സിംഗും തമ്മില്‍ തര്‍ക്കമുണ്ടായെന്നും മകന്‍ അമ്മയെ പിടിച്ച് തള്ളുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ബാത്‌റൂമിലേക്ക് വീണ സുനിതയുടെ തല ശക്തമായി ഇടിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും പോലീസ് പറഞ്ഞു.
ലക്ഷ്യയും അമ്മ സുനിതയും ലക്ഷ്യ വിവാഹം ചെയ്യാന്‍ പോകുന്ന യുവതിയും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. മുംബൈയിലെ ഒരു വാടക ഫഌറ്റിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസയം ലക്ഷ്യയും അമ്മ സുനിതയും ലഹരിക്ക് അടിമകളായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തെന്നറിയാന്‍ ലക്ഷ്യയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും പോലീസ് പറഞ്ഞു. അതേസമയം ലഹരിയുടെ പിടിയില്‍ അമ്മയുമായി വഴക്കുണ്ടായെന്നും താന്‍ അമ്മയെ ബാത്‌റൂമിലേക്ക് പിടിച്ച് തള്ളുകയുമായിരുന്നെന്ന് ലക്ഷ്യ പറഞ്ഞതായാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. വാഷ് ബേസനില്‍ തലയിടിച്ചു വീണ സുനിതയ്ക്ക് വീഴ്ചയുടെ ഇടിയില്‍ ഉണ്ടായ അപകടമാണ് മരണകാരണം എന്നാണ് വിവരം.
ബാത്‌റൂമിലേക്ക് സുനിത വീണതും ലക്ഷ്യ പുറത്തു നിന്നും ഡോര്‍ അടയ്ക്കുകയായിരുന്നു.തുടര്‍ന്ന് അടുത്ത ദിവസം രാവിലെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് അമ്മ മരിച്ചതായി അറിഞ്ഞതെന്ന് ലക്ഷ്യ പറഞ്ഞുവെന്ന് പോലീസ് പറയുന്നു.
