സഭയിൽ പ്രമേയം പാസ്സാക്കുന്നതിന് മുമ്പ് പശുവിനെക്കുറിച്ചുള്ള ദീർഘ പ്രഭാഷണമാണ് ആര്യ നടത്തിയത്. മൃ​ഗങ്ങളിൽ പശു മാത്രമാണ് ഓക്സിജൻ പുറത്തേക്ക് വിടുന്നതെന്നായിരുന്നു പ്രമേയം പാസ്സാക്കേണ്ടതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി അവർ ചൂണ്ടിക്കാട്ടിയത്.

‍ഡെറാഡൂൺ: പശുക്കള്‍ക്ക് ‘രാഷ്ട്രമാതാവ്’ പദവി നല്‍കണമെന്ന പ്രമേയം ഉത്തരാഖണ്ഡ് നിയമസഭ പാസ്സാക്കി. ബുധനാഴ്ച ചേർന്ന നിയമസഭാ യോ​ഗത്തില്‍ മൃഗസംരക്ഷണ വകുപ്പു മന്ത്രി രേഖ ആര്യയാണ് പ്രമേയം മുന്നോട്ടുവച്ചത്. പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസടക്കമുളളവർ പ്രമേയത്തെ പിന്തുണച്ചു.

സഭയിൽ പ്രമേയം പാസ്സാക്കുന്നതിന് മുമ്പ് പശുവിനെക്കുറിച്ചുള്ള ദീർഘ പ്രഭാഷണമാണ് ആര്യ നടത്തിയത്. മൃ​ഗങ്ങളിൽ പശു മാത്രമാണ് ഓക്സിജൻ പുറത്തേക്ക് വിടുന്നതെന്നായിരുന്നു പ്രമേയം പാസ്സാക്കേണ്ടതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി അവർ ചൂണ്ടിക്കാട്ടിയത്. കൂടാതെ പശുവിനെ മൂത്രത്തിന്റെ "ഔഷധ ഗുണങ്ങളെ" കുറിച്ചും ആര്യ സംസാരിച്ചു.