ഗ്ലെന്‍ റോക്ക്: ഫേസ്ബുക്കില്‍ ആത്മഹത്യാകുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം യുവതി ജീവനൊടുക്കി. ഒരു വയസ്സുള്ള മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് യുവതി തലയില്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് സംഭവം. 

ഷെരി ഹെര്‍മെയര്‍ (40), മകന്‍ ജോണ്‍ എന്നിവരാണ് മരിച്ചത്. ഒരു ഫേസ്ബുക്ക് സുഹൃത്തിന് സന്ദേശം അയച്ചശേഷമാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഷെരി ഈ കടുംകൈ ചെയ്തത്. ഭര്‍ത്താവുമായുള്ള വഴക്കാണ് ഇതിന് ഇവരെ പ്രേരിപ്പിച്ചത്. ഭര്‍ത്താവിനെതിരെ കടുത്ത ഭാഷയില്‍ പരാതി പറയുന്ന ഇവര്‍ 600 വാക്കുകളുള്ള കുറിപ്പാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.