സാജു തോമസ് തിരക്കഥ നിര്‍വഹിച്ച നീരാളിയുടെ ഷൂട്ടിംഗ് മുംബൈ, പൂനൈ, ശ്രീലങ്ക എന്നിവിടങ്ങളിലായാണ് നടക്കുന്നത്.

അജോയ് വര്‍മ്മ-മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. തന്‍റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിടത്.

യാത്ര തുടർന്നേ മതിയാവൂ !.....രക്ഷകന്റെ ദേവകരങ്ങൾ എന്നെ ഉയർത്തും. അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തിൽ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാൻ പുണരും ബിലീവ് മീ ... ദിസ് ഈസ് സണ്ണി ജോർജ്ജ്.... എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. 

സാജു തോമസ് തിരക്കഥ നിര്‍വഹിച്ച നീരാളിയുടെ ഷൂട്ടിംഗ് മുംബൈ, പൂനൈ, ശ്രീലങ്ക എന്നിവിടങ്ങളിലായാണ് നടക്കുന്നത്. ബിഗ്ബജറ്റ് ചിത്രം ഒടിയനൊപ്പമാണ് ലാല്‍ ഈ ചിത്രത്തിലും അഭിനയിച്ചത്. വരുന്ന ജൂണ്‍ 14-ന് തീയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിന്‍റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സ്റ്റീഫന്‍ ദേവസ്യയാണ്. മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിള, ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവര്‍ ചേര്‍ന്നാണ് നീരാളി നിര്‍മ്മിക്കുന്നത്.