ഇരുചക്രവാഹന ഉപഭോക്താക്കള്‍ക്ക് ഹെല്‍മെറ്റും സാരിഗാഡും കണ്ണാടിയുമെല്ലാം വാഹന വിതരണക്കാര്‍ സൗജന്യമായി നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്ന മുന്‍ ട്രാന്‍സ്‍പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവാണിത്. സൗജന്യമായി എല്ലാം ലഭിച്ചുവെന്ന ഉപഭോക്താവ് ഒപ്പിട്ടു നല്‍കിയാല്‍ മാത്രമേ വാഹന രജിസ്‍ട്രേഷന്‍ നടത്തുകയുള്ളുവെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതുവിശ്വാസിച്ചാണ് കാട്ടാക്കട സ്വദേശി സുജേന്ദ്രന്‍ കരമനയിലുള്ള ഏജന്‍സിയില്‍ നിന്നും വാഹനം വാങ്ങാനായി 16,000രൂപ മുന്‍കൂര്‍ അടച്ചത്. വിതരണക്കാര്‍ പറഞ്ഞിരുന്ന പ്രകാരം 410000 രൂപ ബാക്കി പണമടച്ച് വാഹനം വാങ്ങാന്‍ സുജേന്ദ്രനെത്തി. പക്ഷെ ബില്ലു കണ്ട് സുജേന്ദ്രന്‍ ഞെട്ടി. സൗജന്യമെന്ന പറഞ്ഞിട്ടുള്ള എല്ലാത്തിനും പണം ഈടാക്കിയിരിക്കുന്നു. കൂടാതെ 550 ഹെല്‍മറ്റിനും ആവശ്യപ്പെട്ടു.
സജേന്ദ്രന്റെ അനുഭമറിഞ്ഞ് ഞങ്ങളും അദ്ദേഹത്തോടൊപ്പം വീണ്ടും ഷോറൂമിലെത്തി. ഹെല്‍മറ്റിനു പണം ഈടാക്കുമെന്ന് ജീവനക്കാരിയും പറഞ്ഞു. പിന്നീട് മാനേജറെ സമീപിച്ചു. മൂന്നു മാസംവരെ ഹെല്‍മെറ്റ് സൗജന്മായി കൊടുത്തെന്നും ഇപ്പോള്‍ കമ്പനി ഒരു സൗജന്യവും നമുക്ക് നല്‍കുന്നില്ലെന്നും മാനേജര്‍ പറഞ്ഞു. അതുകൊണ്ടാണ് പണം ഈടാക്കുന്നതെന്നായി അദ്ദേഹം. ഹാന്റിലിങ് ചാര്‍ജ്ജും സാരിഗാഡിനൊക്കെ പണവും ഈടാക്കിയിട്ടുണ്ടല്ലോയെന്ന് പറഞ്ഞപ്പോള്‍ ഹാഡിലിങ് ചാര്‍ജ്ജെന്ന പേരുമാറ്റി ഇപ്പോള്‍ പ്രീ ഡിക്ലറേഷന്‍ ചാര്‍ജ്ജെന്നാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എല്ലാത്തിനും പണം നല്‍കണമെങ്കില്‍ പിന്നെയെന്തിനാ സൗജന്യമെന്ന് ഒപ്പിടുന്നത് എന്നു ചോദിച്ചപ്പോള്‍ രജിസ്‍ട്രേഷന്‍ ലഭിക്കണമെങ്കില്‍ സൗജന്യമെന്ന ഫോം നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തര്‍ക്കത്തനൊടുവില്‍ ഹെല്‍മറ്റ് സൗജന്യമായി നല്‍കാമെന്ന് മാനേജറുടെ ഉറപ്പ്. പക്ഷെ ഹാല്‍ഡിലിങ് ചാര്‍ജ്ജും മറ്റ് അനുബന്ധ സാധനങ്ങള്‍ക്കമുള്ള പണം വാങ്ങി. ഇതിനുശേഷം എല്ലാം സൗജന്യമായി ലങിച്ചുവെന്ന പേപ്പറിവും ഒപ്പിട്ടുവാങ്ങി. നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതില്‍ സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് തികഞ്ഞ പരാജയമാണെന്ന് അടിവരിയിടുകയാണ് ഇത്തരത്തിലുള്ള ഓരോ സംഭവങ്ങളും.
