ഭാര്യയ്ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് സിനിമാ നിര്‍മ്മാതാവ് ജീവനൊടുക്കി. മറാത്തി സിനിമാ നിര്‍മ്മാതാവ് അതുല്‍ ബി തപ്‍കീര്‍ (34) ആണ് പൂനയിലെ ഹോട്ടല്‍ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തിക പ്രതിസന്ധിയും ഭാര്യയുമായുള്ള തര്‍ക്കവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അതുലിന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. സിനിമയില്‍ തകര്‍ച്ച നേരിട്ടപ്പോള്‍ ഭാര്യ പ്രിയങ്ക പിന്തുണ നല്‍കിയില്ലെന്നും തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. കുട്ടികളെ കാണാന്‍ അതുലിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു.
