ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകര്‍ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടെന്ന സംസ്ഥാനസര്‍ക്കാരിന്റെ വാദത്തിന് വിരുദ്ധമായ വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്നത്. ഏറ്റവും ഒടുവിലായി സിമി പ്രവര്‍ത്തകരെ പിന്തുടര്‍ന്നെത്തുന്ന പൊലീസുകാര്‍ക്ക് അവരെ വെടിവച്ച് കൊല്ലണമെന്ന് വയര്‍ലെസിലൂടെ നിര്‍ദ്ദേശം നല്‍കുന്ന വീഡിയോയും പുറത്ത് വന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി

ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ജയില്‍ സുരക്ഷാവീഴ്ചയെക്കുറിച്ചും ഏറ്റുമുട്ടലിനെക്കുറിച്ചുള്ള പരാതികളെക്കുറിച്ചും റിട്ട. ജഡ്ജി അന്വേഷിക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. ജയിലിലെ സുരക്ഷവീഴ്ചയെക്കുറിച്ച് എന്‍ഐഎ അന്വേഷണത്തിന് പുറമേയാണ് ജുഡീഷ്യല്‍ അന്വേഷണം. ഇതിനിടെ ഭോപ്പാല്‍ ജയിലിലെ ഗാര്‍ഡുമാരെ ഓഫീസര്‍മാര്‍ വീടുപണിക്ക് നിര്‍ത്തിയിരിക്കുയാണെന്ന് റിപ്പോര്‍ട്ടും പുറത്ത് വന്നു. ഇവരെ അടിയന്തരമായി തിരിച്ച് വിളിക്കുമെന്ന് സംസ്ഥാന ജയില്‍ വകുപ്പ് മന്ത്രി അറിയിച്ചു.