Asianet News MalayalamAsianet News Malayalam

അഴിമതി പരാതികള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

  • അഴിമതി പരാതികള്‍ സ്വീകരിക്കാന്‍ വച്ച പരാതിപ്പെട്ടിയില്‍ വീണ പരാതികള്‍ മൂടിവച്ച് മധ്യപ്രദേശ് സര്‍ക്കാര്‍
MP Govt Is So Embarrassed By The Corruption Complaints That It Refused To Make Them Public

ഭോ​പ്പാ​ൽ: അഴിമതി പരാതികള്‍ സ്വീകരിക്കാന്‍ വച്ച പരാതിപ്പെട്ടിയില്‍ വീണ പരാതികള്‍ മൂടിവച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. 2012-18 കാ​ല​യ​ള​വി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു സ​മീ​പം സ്ഥാ​പി​ച്ചി​ട്ടു​ള്ള പ​രാ​തി​പ്പെ​ട്ടി​യി​ൽ വീ​ണി​ട്ടു​ള്ള അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും ഇ​തി​ൻ​മേ​ൽ എ​ന്തു ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നുള്ള വിവരാവകാശ ചോദ്യത്തിനാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാറിന്‍റെ മൗനം.പൊ​തു​താ​ത്പ​ര്യ​പ്ര​കാ​രം ഈ ​ആ​രോ​പ​ണ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ ഓ​ഫീ​സ് വി​വ​രാ​വ​കാ​ശ ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ൽ​കി. അ​ഴി​മ​തി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​നാ​യ അ​ജ​യ് ദു​ബെ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. 

ഈ ​അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള ന​ട​പ​ടി​ക​ളു​ടെ പ​ക​ർ​പ്പും അ​പേ​ക്ഷ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​പേ​ക്ഷ​യി​ൽ പൊ​തു​താ​ത്പ​ര്യം കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ജ​യ് ദു​ബെ​യ്ക്കു ന​ൽ​കി​യ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

അ​ഴി​മ​തി ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും സ​മീ​പം പ​രാ​തി​പ്പെ​ട്ടി​ക​ൾ സ്ഥാ​പി​ക്കാ​ൻ 2011ലാ​ണ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ നി​ർ​ദേ​ശി​ച്ച​ത്. ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ൾ സ​ർ​ക്കാ​ർ വാ​ദി​ക്കു​ന്ന​ത്. 

 

Follow Us:
Download App:
  • android
  • ios