തിരുവനന്തപുരം: കേരളത്തിന് കൂടുതൽ ട്രെയിനുകൾ അനുവദിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേ‍ർന്ന എംപിമാരുടെ യോഗത്തിൽ തീരുമാനമായി. റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റത്തിന്റെ ഭാഗമായി ആറു ട്രെയിനുകൾ തിരുവനന്തപുരം ചെങ്ങന്നൂർ റൂട്ടിൽ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.

അങ്കമാലി, ശബരി റെയിൽ ലൈനിന്‍റെ പണി നൂറുശതമാനം കേന്ദ്രഫണ്ടോടെ നടപ്പാക്കണമെന്നും ആവശ്യപ്പെടും. വെട്ടിക്കുറിച്ച മണ്ണെണ്ണ വിഹതം പുന:സ്ഥാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.