വീരേന്ദ്രകുമാര്‍ രാജ്യസഭയിലേക്ക് 89 വോട്ട് നേടിയാണ് വിജയം  എൽഡിഎഫിന്റെ ഒരു വോട്ട് അസാധു  വീരേന്ദ്രകുമാര് മാധ്യമങ്ങളോട് മിണ്ടും ഉടൻ

തിരുവനന്തപുരം: എംപി വീരേന്ദ്രകുമാര്‍ രാജ്യസഭയിലേക്ക്. വീരേന്ദ്രകുമാര്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാഗം. വിജയം 89 വോട്ടുകള്‍ക്ക്. 
ഒരു വോട്ട് അസാധുവായി. ‌എൽഡിഎറെ ഒരു സാവോട്ടാണ് അസാധുവായത്.

അതേസമയം, യുപിയില്‍ എസ്പി, ബിഎസ്പി അംഗങ്ങള്‍ കൂറുമാറി. ബാലറ്റ് പേപ്പറിനെ ചൊല്ലി യുപിയിലും കര്‍ണാടകത്തില്‍ വോട്ടെണ്ണല്‍ തടസ്സപ്പെട്ടു. ഉത്തർപ്രദേശില്‍ അരുൺ ജയ്റ്റ്ലി വിജയിച്ചു. ഛത്തീസ്ഗഡില്‍ ബിജെപിയുടെ സരോജ് പാണ്ഡെ വിജയിച്ചു

പോളിംഗ് ഏജന്റുമാരില്ലാത്ത 3 പാർട്ടികളുടെ വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ വൈകിയിരുന്നു. ഉത്തർപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറ്റമുണ്ടായി. എസ്പിയുടെും ബിഎസ്പിയുടെയും ഓരോ എംഎൽഎമാരും ഒരു സ്വതന്ത്ര എംഎൽഎയും ബിജെപിക്ക് വോട്ട് ചെയ്തു.തെലങ്കാനയിലും ജാര്‍ഖണ്ഡിലും കൂറുമാറ്റമുണ്ടായി.