2016ലെ മൂർത്തിദേവി സാഹിത്യ പുരസ്കാരത്തിന്  എം.പി വീരേന്ദ്രകുമാർ അർഹനായി. ഹൈമവതഭൂവിൽ എന്ന കൃതിക്കാണ് പുരസ്കാരം. നാല് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഇന്ത്യന്‍ സംസ്‌കാരത്തിനും തത്വജ്ഞാനത്തിനും ഊന്നല്‍ നല്‍കുന്ന കൃതികള്‍ പരിഗണിച്ച് ജഞാനപീഠ സമിതി  നല്‍കുന്നതാണ് മൂർത്തിദേവി സാഹിത്യ പുരസ്‌കാരം. സാഹിത്യകാരൻ സത്യവ്രത് ശാസ്ത്രി അധ്യക്ഷനായ സമിതിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്. ഹിമാലയ യാത്രയുടെ പശ്ചാത്തലത്തിൽ ഭാരതീയ സംസ്കാരവും പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യവും  വായനക്കാർക്ക് പകർന്നു നൽകുന്ന കൃതിയാണ് ഹൈമവതഭൂവിൽ എന്ന് സമിതി വിലയിരുത്തി.