സംസ്ഥാന കോണ്‍ഗ്രസിലെ രൂക്ഷമായ അഭിപ്രായ വ്യത്യാസം പരിഹരിക്കുന്നതിന് കെപിസിസി പുനഃസംഘടിപ്പിക്കണമെന്നാണ് എംപിമാര്‍‍ ആവശ്യപ്പെട്ടിരിക്കുന്നത്. താഴേത്തട്ടുമുതല്‍ മാറ്റം വേണം. ഡിസിസി തലത്തിലെ പുനഃസംഘടന എത്രയും വേഗം വേണം. സംവിധാനത്തില്‍ തന്നെ മാറ്റം വേണമെന്നാണ് നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കാന്‍ രാഹുല്‍ഗാന്ധി എംപിമാരോട് ആവശ്യപ്പെട്ടു. എന്നാല്‍ വി.എം സുധീരനെ മാറ്റണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടില്ലെന്നാണ് സൂചന.

തോല്‍വിക്ക് വി.എം സുധീരന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് കൂട്ടുത്തരവാദിത്വമുണ്ടെന്ന് ചില എം.പിമാര്‍ ചൂണ്ടിക്കാട്ടി. ഹൈക്കമാന്റ് എടുക്കുന്ന എത് തീരുമാനവും അംഗീകരിക്കുമെന്ന് എംപിമാര്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള എട്ട് കോണ്‍ഗ്രസ് എംപിമാരുമായാണ് ഇന്ന് രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തിയത്.