ഉത്തരാഖണ്ഡിലും അരുണാചല്‍ പ്രദേശിലും ഗവര്‍ണ്ണര്‍മാര്‍ നടത്തിയ ഇടപെടലിനെതിരെ രംഗത്തു വന്ന കോണ്‍ഗ്രസ്നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗ്ഗെ ജനാധിപത്യം സംരക്ഷിച്ചതിന് സുപ്രീം കോടതിക്ക് നന്ദി പറഞ്ഞു. ഇതുവരെ 105 സര്‍ക്കാരുകളെ പിരിച്ചുവിട്ട കോണ്‍ഗ്രസ് ജനാധിപത്യസംരക്ഷണത്തെക്കുറിച്ച് പറയണ്ടെന്നും രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്ര് വഞ്ചി മുങ്ങുകയായിരുന്നെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തിരിച്ചടിച്ചു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 

എസ്ബിടി, എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണെന്ന് കെ.കെ രാഗേഷാണ് രാജ്യസഭയില്‍ ആവശ്യപ്പെട്ടത്. ജയറാം രമേശും എകെ ആന്റണിയും ഈ ആവശ്യത്തെ പിന്തുണച്ചു. കേരളത്തില്‍ 21 പേര്‍ നാടുവിട്ട സംഭവത്തില്‍ സംസ്ഥാനത്തെ എംപിമാര്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയെങ്കിലും സ്‌പീക്കര്‍ സുമിത്രാ മഹാജന്‍ ഇത് അംഗീകരിച്ചില്ല. ചരക്കുസേവന നികുതി ബില്ലിന്റെ ചര്‍ച്ചയ്‌ക്ക് 5 മണിക്കൂര്‍ സമയം കാര്യോപദേശകസമിതി അനുവദിച്ചെങ്കിലും ഇക്കാര്യത്തില്‍ സമവായം ഉണ്ടായിട്ടില്ല.