പെട്രോള്‍ വില വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് ധനകാര്യമന്ത്രിയും പെട്രോളിയം വകുപ്പ് ആക്ടിങ് മന്ത്രിയുമായ അനസ് അല്‍ സാലെഹിനെ പാര്‍ലമെന്റില്‍ കുറ്റവിചാരണ ചെയ്യാന്‍ മൂന്ന് എം.പിമാര്‍ നോട്ടീസ് നല്കിയിരിക്കുന്നത്. വേണ്ടത്ര പഠനം നടത്താതെ സര്‍ക്കാര്‍ നടപ്പാക്കിയ പെട്രോള്‍ വിലവര്‍ദ്ധന തീരുമാനം നീതികരിക്കാനാവില്ലെന്ന് അബ്ദുള്ള അല്‍ തുറൈജി, അലി അല്‍ ഖമീസ്, അഹ്മദ് അല്‍ അസ്മി എന്നീ എംപിമാര്‍ അപേക്ഷയില്‍ വ്യക്തമാക്കി.

മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെങ്കില്‍ കൂടി പൊതുഖജനാവിലെ ഫണ്ട് ധൂര്‍ത്തടിക്കുന്നതിനെതിരെയും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അഴിമതി തടയുന്നതിനും ഫലപ്രദമായ നടപടി സ്വീകരിക്കുന്നതില്‍ ധനമന്ത്രി പരാജയപ്പെട്ടതായി എം.പിമാര്‍ ആരോപിച്ചു. ഭരണപരമായ ലംഘനങ്ങള്‍ ആരോപിച്ച് നീതിന്യായ, ഇസ്ലാമിക കാര്യ വകുപ്പ് മന്ത്രിയെ കുറ്റവിചാരണ ചെയ്യാനുമാണ് മറ്റൊരു എം.പിയായ അബ്ദുള്ള മായൂഫും പ്രത്യേക അപേക്ഷ നല്കിയിരിക്കുന്നത്. വ്യക്തിപരമായ ലാഭത്തിനുവേണ്ടി തന്റെ പദവി നീതിന്യായ മന്ത്രി യാക്കൂബ് അല്‍ സാനെ ദുരുപയോഗം ചെയ്തതായി മായൂഫ് ആരോപിക്കുന്നു. പാര്‍ലമെന്റ് അംഗങ്ങളോട് ആരംഭിക്കുന്നത്. അതിനിടെ അടുത്ത വര്‍ഷം ഓഗസ്റ്റ് വരെ കാലവധിയുള്ള അസംബ്ലി അതിന് മുമ്പേ പിരിച്ചുവിടുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.