കോഴിക്കോട്: ഓഖി ദുരിതത്തില്‍ കേന്ദ്രത്തോട് സര്‍ക്കാര്‍ കൂടുതല്‍ സഹായ ധനം ആവശ്യപ്പെട്ടത് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസിന്ധി പരിഹരിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി രമേശ്. പിണറായിയേയും തോമസ് ഐസക്കിനേയും വിശ്വസിച്ച് പണം ഏല്‍പിക്കരുതെന്നും, ധന വിനിയോഗം നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും എം.ടി രമേശ് കോഴിക്കോട് പറഞ്ഞു.