കോഴിക്കോട്: ആഘോഷങ്ങളൊന്നുമില്ലാതെ മലയാളത്തിന്‍റെ പ്രിയപ്പെട്ട എം ടി യുടെ ശതാഭിഷേക ദിനം. ഫോണിലൂടെയും നേരിട്ടും നിരവധി ആളുകള്‍ എംടിക്ക് പിറന്നാള്‍ ആശംസിച്ചു.ശതാഭിഷേകാഘോഷങ്ങളൊന്നും എം ടി യുടെ വീടായ സിതാരയിലുണ്ടായിരുന്നില്ല., പതിവ് പോലെ ഈ പിറന്നാള്‍ ദിനവും കടന്നുപോയി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീട്ടിലെത്തി എം ടിക്ക് ആശംസകള്‍ നേര്‍ന്നു.
പിറന്നാള്‍ ആശംസകള്‍ നേരുന്നവര്‍ക്ക് മൗനത്തിന്റെ ഭാഷയില്‍ എം.ടിയുടെ നന്ദി. കര്‍ക്കിടകത്തിലെ ഉതൃത്താട്ടാതി നാളിലാണ് എം.ടി ജനിച്ചത്. മലയാളമാസ കണക്കനുസരിച്ച് അടുത്തമാസം 11 നാണ് ജന്മദിനം.
അന്ന് ചില പൂജകള്‍ വീടുകള്‍ നടക്കുന്നതൊഴിച്ചാല്ർ ആഘോഷങ്ങളൊന്നുമില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.എല്ലാദിനവും എം ടിക്ക് ഒരു പോലെ തന്നെ.
