വേഗവും സാഹസികതയും ബലാബലം നോക്കുന്ന കളിത്തട്ടും ചെളിയും മണ്ണും നിറഞ്ഞ ട്രാക്ക് ആവേശമുണര്‍ത്തി മഡ് റോഡ് ചാമ്പ്യന്‍ഷിപ്പ്
തൃശൂര്:സാഹസിക പ്രേമികള്ക്ക് ആവേശമായി തൃശൂര് അവിണിശ്ശേരിയിൽ മഡ് റേസ് ചാമ്പ്യന്ഷിപ്പ്. അവിണിശ്ശേരി ലോ ബ്രേക്കേസ് ക്ലബ്ബാണ് ഏഴാമത് ദേശീയ മഡ് റേസ് മത്സരം സംഘടിപ്പിച്ചത്. വേഗവും സാഹസികതയും ബലാബലം നോക്കുന്ന കളിത്തട്ടും ചെളിയും മണ്ണും നിറഞ്ഞ ട്രാക്കിലൂടെ ചീറിപ്പാഞ്ഞ് വരുന്ന ബൈക്കുകളും ആരിലും ആവേശമുണര്ത്തും. ഇടയ്ക്ക് കാണികളെ സ്പന്ദരാക്കി ചില അപകടങ്ങളും നടന്നു.
തൃശൂർ അവിണിശ്ശേരി ബോട്ടുജെട്ടി പാടത്താണ് ഒരു കിലോ മീറ്റർ ദൂരമുള്ള ട്രാക്കൊരുക്കിയത്.പരിചയസമ്പന്നരായ റൈഡർമാർക്കും തുടക്കക്കാർക്കും പ്രത്യേകമായി ഏഴ് വിഭാഗങ്ങളിലായാണ് മത്സരം. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറിലധികം റൈഡർമാരാണ് മഡ് റേസിനെത്തിയത്. മൂന്ന് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് നൽകുന്നത്. നാല് ചക്ര വാഹനങ്ങളുടെ മത്സരം ഇന്ന് നടക്കും.
