അമ്മ യോഗത്തിന് ശേഷം മാധ്യമങ്ങളോട് ക്ഷുഭിതനായി സംസാരിച്ച മുകേഷ് എംഎൽഎയുടെ നടപടി ഇന്ന് ചേരുന്ന സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. മുകേഷിൽ നിന്ന് ജനപ്രതിനിധിക്ക് ചേർന്ന തരത്തിലുള്ള പെരുമാറ്റമല്ല ഉണ്ടായതെന്നാണ് ജില്ലയിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായം. മുകേഷിനോട് വിശദീകരണം തേടുന്നതടക്കമുള്ള കാര്യങ്ങൾ പാർട്ടി ആലോചിക്കും. സിപിഎം ചിഹ്നത്തിൽ കൊല്ലത്ത് നിന്ന് മത്സരിച്ച് ജയിച്ച മുകേഷിന് നിലവിൽ പാർട്ടി അംഗത്വമില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred