ലക്നോ: സമാജ്‍വാദി പാര്‍ട്ടിയില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍.അഖിലേഷുമായി ഭിന്നതയില്ലെന്ന് മുലായം സിംഗ് യാദവ്.രാം ഗോപാല്‍ യാദവിനെ രാജ്യസഭാ എംപി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് മുലായം രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിക്ക് കത്തയച്ചു. അഖിലേഷ് യാദവ് വിഭാഗത്തിന് കൃത്യമായ താക്കീത് നല്‍കുന്ന ഈ പ്രസ്താവന നടത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് മുലായം നിലപാട് തിരുത്തി രംഗത്തെത്തിയിരിക്കുന്നത്.

അഖിലേഷുമായി ഭിന്നതയില്ലെന്നും പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കുമെന്നും മുലായം പറഞ്ഞു.പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നത് രാം ഗോപാല്‍ യാദവാണെന്നും മുലായം വ്യക്തമാക്കി. രാം ഗോപാല്‍ യാദവിനെ രാജ്യസഭാ എംപി സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് മുലായം സിംഗ് യാദവ് രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിക്ക് കത്തയച്ചു.

പാര്‍ട്ടി ചിഹ്നത്തിന് അവകാശവാദ മുന്നിയിച്ച് മുലായം സിംഗ് യാദവ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.തൊട്ടുപിന്നാലെ രാം ഗോപാല്‍ യാദവ് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. രണ്ട് വിഭാഗമായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന അഖിലേഷ് വിഭാഗം മുലായത്തിന്റെ അടുത്ത നീക്കമെന്താണെന്നാണ് വീക്ഷിക്കുന്നത്.