ദില്ലി: വീണ്ടും മലക്കം മറിഞ്ഞ് മുലായം സിങ് യാദവ്. യു.പിയില്‍ എസ്.പി കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം കിട്ടിയാല്‍ അഖിലേഷ് യാദവ് തന്നെയാകും മുഖ്യമന്ത്രിയെന്ന് മുലായം സിങ്ങ് യാദവ് പ്രഖ്യാപിച്ചു. തന്റെ കുടുംബത്തില്‍ ഭിന്നതയില്ല. പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന സഹോദരന്‍ ശിവ്പാല്‍ യാദവിന്റെ പ്രഖ്യാപനത്തെ തള്ളിയ മുലായം നാളെ മുതല്‍ എസ്.പി കോണ്‍ഗ്രസ് സഖ്യത്തിനായി പ്രചാരണത്തിനിറങ്ങുമെന്നും ദില്ലയില്‍ വ്യക്തമാക്കി..