പെരിയയിലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ അ‍ഞ്ച് കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിപിഎം വാദം തള്ളി ചെന്നിത്തല.അ‍ഞ്ച് കോടിയുടെ നഷ്ടം എന്താണെന്ന് പി.കരുണാകരന് മാത്രമേ അറിയൂവെന്നും ചെന്നിത്തല 

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്താതിരുന്നത് നാട്ടുകാരുടെ പ്രതികരണം ഭയന്നാണെന്ന് കെപിസിസി പ്രസി‍ഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സന്ദര്‍ശനം നടത്താനുള്ള മുഖ്യമന്ത്രിയുടെ താൽപര്യത്തോട് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചില്ലായെന്ന് പി.കരുണാകരൻ എം.പി പറഞ്ഞത് ശുദ്ധനുണയാണെന്ന് മുല്ലപ്പള്ളി പറ‍ഞ്ഞു. സി.പി.എം നേതാക്കളാരും ഇത്തരമൊരു ആവശ്യം ജില്ലാ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 

അതേസമയം ഇരട്ടക്കൊലയ്ക്ക് പിന്നാലെ പെരിയയിലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ അ‍ഞ്ച് കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിപിഎം വാദം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തി. സിപിഎം കണക്കുകള്‍ പെരുപ്പിച്ച് കാട്ടുകയാണെന്നും അ‍ഞ്ച് കോടിയുടെ നഷ്ടം എന്താണെന്ന് പി.കരുണാകരന് മാത്രമേ അറിയൂവെന്നും ചെന്നിത്തല പറഞ്ഞു. രണ്ട് പേരെ കൊന്നിട്ടും സിപിഎമ്മിന്‍റെ അരിശം തീരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.