തൃപ്തി ദേശായിക്ക് കോണ്‍ഗ്രസുമായി ബന്ധമുളളതായി അറിയില്ലെന്ന്  മുല്ലപ്പളളി രാമചന്ദ്രന്‍. അവര്‍ ഇപ്പോള്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതാണ് പ്രധാനം.

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരം: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് കോണ്‍ഗ്രസുമായി ബന്ധമുളളതായി അറിയില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍. അവര്‍ ഇപ്പോള്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതാണ് പ്രധാനമെന്നും മുല്ലപ്പളളി പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങിയ തൃപ്തി ദേശായിയുമായി സംസ്ഥാന സർക്കാറിന് വേണ്ടി ആലുവ തഹസിൽദാര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് അറിയിക്കുകയായിരുന്നു തൃപ്തി.

അതേസമയം, ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സാവകാശ ഹര്‍ജി നല്‍കാനുളള തീരുമാനം സ്വാഗതാര്‍ഹമെന്നും മുല്ലപ്പളളി പറഞ്ഞു. സര്‍ക്കാരിന്‍റേത് വൈകി വന്ന വിവേകമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച സാവകാശ ഹർജി നൽകിയേക്കുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് യോഗത്തിന് ശേഷം ആയിരിക്കും അന്തിമ തീരുമാനം. ഭക്തരുടെ വിശ്വാസം സംരക്ഷിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാർ പ്രതികരിച്ചു.