ലോക്സഭ തെരഞ്ഞെടുപ്പില്‍ സംഘടന ചുമതല ഉള്ളവര്‍‌ മത്സരിക്കുമോ എന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

ദില്ലി: സംഘടന ചുമതലയുളളവര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഫെബ്രുവരി 20ന് മുമ്പ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും. വിജയസാധ്യതയ്ക്കാണ് മുന്‍ഗണനയെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. 

തെരഞ്ഞെടുപ്പ് മുന്നോരുക്കങ്ങള്‍ അടക്കമുളള കാര്യങ്ങള്‍ കേരളാ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തില്‍ നിന്നും മൂന്ന് പേരുടെ പട്ടിക സമര്‍പ്പിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. ഉമ്മന്‍ചാണ്ടിയും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തില്ല.