ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികൾക്ക് ഒപ്പമാണ്.  വിധിക്കെതിരായ റിവ്യൂ ഹർജിയിൽ മനു അഭിഷേക് സിംഗ്‌വിയും കപിൽ സിബലും കോൺഗ്രസ്നു വേണ്ടി സുപ്രീകോടതിയിൽ ഹാജരാകും

തിരുവനന്തപുരം: ശബരിമലയെ സിപിഎം സര്‍ക്കാര്‍ സംഘര്‍ഷഭൂമിയാക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വൈകാരികമായ പ്രശ്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ വൽക്കരിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികൾക്ക് ഒപ്പമാണ് . വിധിക്കെതിരായ റിവ്യൂ ഹർജിയിൽ മനു അഭിഷേക് സിംഗ്‌വിയും കപിൽ സിബലും കോൺഗ്രസ്നു വേണ്ടി സുപ്രീകോടതിയിൽ ഹാജരാകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.