വെള്ളം ഉയരുന്ന സാഹചര്യത്തിൽ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയേക്കും. മുല്ലപ്പെരിയാറിൽ നിന്ന് വൈഗ അണക്കെട്ടിലേക്കാണ് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത്. പക്ഷെ വൈഗ അണക്കെട്ടും ഏതാണ്ട് നിറഞ്ഞ അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്നാട് താത്പര്യം കാണിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 137.40 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് പെയ്യുന്ന കനത്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. 

വെള്ളം ഉയരുന്ന സാഹചര്യത്തിൽ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയേക്കും. മുല്ലപ്പെരിയാറിൽ നിന്ന് വൈഗ അണക്കെട്ടിലേക്കാണ് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത്. പക്ഷെ വൈഗ അണക്കെട്ടും ഏതാണ്ട് നിറഞ്ഞ അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്നാട് താത്പര്യം കാണിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

സുപ്രീം കോടതി വിധി അനുസരിച്ച് 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കാൻ കഴിയുന്ന വെള്ളത്തിന്‍റെ അളവ്. 136 അടി എത്തിയപ്പോൾ ആദ്യജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.