തിരുവനന്തപുരം: മുല്ലപ്പെരിയാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കുന്ന നിലപാട് തമിഴ്‌നാടിന്‍റെ വാദം ശരിവയ്ക്കുന്നതിനു തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡാമിനു ബലക്ഷയമില്ലെന്ന തമിഴ്‌നാടിന്റെ വാദം ശരിവയ്ക്കുകയാണ് പിണറായി ചെയ്യുന്നതെന്നു പറഞ്ഞ ചെന്നിത്തല, പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്‌തോ എന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിരപ്പള്ളി പദ്ധതിയില്‍ സര്‍ക്കാര്‍ സമവായത്തിനു ശ്രമിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ കൈയില്‍ നിന്ന് പിരിവെടുത്ത് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമെന്നു പറഞ്ഞ വി.എസ്. അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.