ഇടുക്കി:ഇടുക്കി ഡാം നിറഞ്ഞൊഴുകുമ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. 134.8 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ. ദശാംശം നാല് അടിയാണ് ഇന്ന് ഉയർന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.

ഇടുക്കി:ഇടുക്കി ഡാം നിറഞ്ഞൊഴുകുമ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. 134.8 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ. ദശാംശം നാല് അടിയാണ് ഇന്ന് ഉയർന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. അതുപോലെ തമിഴ്നാട് പരമാവധി വെള്ളം കൊണ്ടുപോകുന്നതും ആശ്വാസം നൽകുന്ന കാര്യമാണ്. ഇന്നു രാവിലെ 134.50 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 

തമിഴ്നാട്ടില്‍ ഇക്കുറി മഴ കുറവായതിനാല്‍ കാര്യമായ രീതിയില്‍ അവിടേയ്ക്ക് വെള്ളം കൊണ്ടു പോകുന്നുണ്ട്. നാല് പെന്‍സ്റ്റോക്ക് പൈപ്പ് വഴി 1600 ഘനയടിയും ഇറച്ചല്‍പ്പാലം കാനലിലൂടെ സെക്കന്‍ഡില്‍ 800 ഘനയടിയും വെള്ളം തമിഴ്നാട് കൊണ്ടു പോകാനാവും.