തിരുവനന്തപുരം: നരേന്ദ്രമോദിക്ക് ചരിത്രം നല്‍കുന്ന സ്ഥാനം ചവറ്റുകുട്ടയാകുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാജ്യത്ത് വിശ്വസിക്കാവുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 

കോണ്‍ഗ്രസിന്‍റെ ജന്മദിനാഘോഷം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെപി സിസി ആസ്ഥാനത്ത് പതാക ഉയര്‍ത്തുകയും കേക്ക് മുറിക്കുകയും ചെയ്തു.