പതിനേഴാം നൂറ്റാണ്ടിലെ നരബലി തിരിച്ചു കൊണ്ടുവന്ന നവോത്ഥാനമാണ് പിണറായി വിജയൻ നടപ്പാക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ചോരയുടെ മണത്തിലാണ് സര്‍ക്കാരിന്‍റെ 1000 ദിനാഘോഷം നടക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ഇടുക്കി; പതിനേഴാം നൂറ്റാണ്ടിലെ നരബലി തിരിച്ചു കൊണ്ടുവന്ന നവോത്ഥാനമാണ് പിണറായി വിജയൻ നടപ്പാക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ചോരയുടെ മണത്തിലാണ് സര്‍ക്കാരിന്‍റെ 1000 ദിനാഘോഷം നടക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികളെ പിടികൂടി ശിക്ഷ നൽകുമെന്ന മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥ ഇല്ലാത്തതാണ്. കുറ്റവാളിയുടെ മനസാണ് പിണറായി വിജയനെന്നും മുല്ലപ്പള്ളി ആരോപിച്ചു.കേരള രക്ഷാ യാത്രയുടെ സമയത്തു കൊല പാടില്ല എന്ന കോടിയേരിയുടെ പരാമർശം മറ്റേതു സമയത്തും കൊലയാവാം എന്ന തരത്തിലാണെന്നും മുല്ലപ്പള്ളി ഇടുക്കിയിൽ പറഞ്ഞു
