ദില്ലി: ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ യുവതികള്‍ പ്രവേശിച്ചത് നവോത്ഥാന മതിലെന്ന രാഷ്ട്രീയ നാടകത്തിന്‍റെ ക്ലൈമാക്സ് എന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായി ഉറക്കമിളച്ചു നടത്തിയ നാടകമാണിത്. വനിതാ മതിൽ കെട്ടാൻ തീരുമാനിച്ചപ്പോഴേ യുവതി പ്രവേശത്തിന്റെ ആസൂത്രണം തുടങ്ങിയിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

ഭരണം പരാജയപ്പെടുമ്പോൾ ഭരണാധികാരികൾ കലാപം ഉണ്ടാക്കി ശ്രദ്ധ തിരിക്കാൻ ശ്രമിക്കും. മഹാ പ്രളയത്തിന്റെ പുനർ നിർമിതിയില്‍ സർക്കാർ പരാജയമാണെന്നും അത് മറയ്ക്കാനാണ് യുവതീ പ്രവേശനമെന്നും മുല്ലപ്പള്ളി ആരോപിച്ചു. വിശ്വസി സമുഹം കരുതി ഇരിക്കുക. സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധിക്കുമെന്നും വിശ്വാസികൾക്കൊപ്പമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.