ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. കേസിലെ പല തെളിവുകളും ഇതിനോടകം നശിപ്പിച്ചു കഴിഞ്ഞുവെന്നും മുല്ലപ്പള്ളി
കൊച്ചി: കാസര്‍കോട് ഇരട്ടക്കൊലയ്ക്ക് പിന്നില്‍ പ്രൊഫഷണൽ കില്ലേഴ്‌സ് ആണെന്ന ആരോപണം ശക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍. പെരുങ്കളിയാട്ട മഹോത്സവത്തിന് അജ്ഞാത സംഘം പ്രദേശത്തു എത്തിയെന്ന് കെപിസിസി പ്രസിഡന്റ് കൊച്ചിയില്‍ ആരോപിച്ചു. കേസിലെ മുഖ്യപ്രതി തിരിച്ചറിഞ്ഞ ആയുധങ്ങള്‍ തുരുമ്പെടുത്തതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. പല കേസുകളിലും ആരോപണ വിധേയരായവരാണ് നിലവിലെ അന്വേഷണ സംഘത്തിലുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അന്വേഷണ സംഘത്തിലുള്ള പോലീസ് ഉദ്യോഗസ്ഥൻ റഫീഖ് കെവിൻ കേസിൽ ആരോപണ വിധേയനാണ്, ഐജി ശ്രീജിത്തും ആരോപണ വിധേയനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കേസിലെ പല തെളിവുകളും ഇതിനോടകം നശിപ്പിച്ചു കഴിഞ്ഞുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.
