മലയാളിയായ പതിനാറുകാരന്റെ മരണം: കൊലപതാകമെന്ന് പൊലീസ്
മുംബൈ: നവി മുംബൈയിലെ ഉൽവേയിൽ മലയാളിയായ പതിനാറുകാരൻ വിശാലിന്‍റെ കൊലപാതകത്തിൽ നാലു പേരെ പൊലീസ് പിടികൂടി. കാലിന് കുത്തേറ്റ വിശാൽ രക്തം വാര്‍ന്നാണ് മരിച്ചത്. വിശാലിന്റെ വീടിനു സമീപത്തുള്ള സലൂണിന്‍റെ ഉടമ സുൽത്താൻ,ലഖൻ എന്നിവർ ഉൾപ്പടെ നാലു പേരെയാണ് പൊലീസ് പിടികൂടിയത്. ഇവരുമായുണ്ടായ അടിപിടിക്കിടെയാണ് വിശാലിന് കുത്തേറ്റത്. ലഖനാണ് കത്രിക കൊണ്ട് വിശാലിന്‍റെ തുടയിൽ കുത്തിയെന്ന് െപാലീസ് പറയുന്നു.
എന്നാൽ പരിക്കേറ്റ വിശാലിന് ഉടനടി ആശുപത്രിയിലെത്തിക്കാൻ നാല്‍വര്‍ സംഘം തയ്യാറായില്ല. മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രയിലെത്തിച്ചത്. വിശാലിന് അപകടം പറ്റിയെന്നാണ് മാതാപിതാക്കളെ അറിയിച്ചത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടര്‍ന്ന് വിശാലിന്‍റെ പിതാവ് പൊലീസിനെ വിവിരം അറിയി്ച്ചു. ഇതോടെ ആശുപത്രിയൽ നിന്ന് മുങ്ങിയ നാലുപേരെ രാത്രിയോടെ സാംഗ്ലിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
