മുംബൈ: വിമാനസര്‍വീസുകളുടെ കാര്യത്തില്‍ സ്വന്തം പേരിലെ ലോക റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് മുംബൈ വിമാനത്താവളം. ലോകത്തിലെ ഏറ്റവും തിരക്കുള്ള ഏക റണ്‍വേ വിമാനത്താവളമായ മുംബൈ വിമാനത്താവളം, ഒരു ദിവസം ഏറ്റവുമധികം ടേക്ക് ഓഫുകളും ലാന്റിങുകളും നിയന്ത്രിച്ചാണ് വീണ്ടും അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ ജനുവരി 20ന് 980 സര്‍വീസുകളുടെ ടേക്കോഫും ലാന്ഡിങുമാണ് മുംബൈയില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിന് 974 സര്‍വീസുകള്‍ നടത്തി മുംബൈ വിമാനത്താവളം നേടിയ റിക്കാര്‍ഡാണ് ഒരു മാസം തികയും മുന്‍പ് തിരുത്തിക്കുറിച്ചത്.
ലോകത്തിലെ ഏറ്റവും തിരക്കുള്ള ഏക റണ്‍വേ വിമാനത്താവളമാണ് മുംബൈയിലേതെങ്കിലും ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഏക റണ്‍വേ വിമാനത്താവളം യു.കെയിലെ ഗാറ്റ്വിക് വിമാനത്താവളമാണ്. 870 സര്‍വീസുകള്‍ നടത്തുന്നതിനുള്ള കാര്യക്ഷമതയാണ് ഈ വിമാനത്താവളത്തിനുള്ളത്. ഈ സര്‍വീസുകള്‍ 19 മണിക്കൂറിലാണ് നടത്തുന്നതും.
രാത്രികാലങ്ങളില്‍ ഇവിടെനിന്നുള്ള സര്‍വീസുകള്‍ നിയന്ത്രിച്ചിട്ടുണ്ട്. ഇത് നീക്കിയാല്‍ മുംബൈയിലേക്കാള്‍ കൂടുതല്‍ സര്‍വീസുകള്‍ ഈ വിമാനത്താവളത്തില്‍നിന്നു നിയന്ത്രിക്കാന്‍ കഴിയും. ഗാറ്റ്വിക് വിമാനത്താവളത്തിന് ഒരു മണിക്കൂറില്‍ 55 സര്‍വീസുകള്‍ നിയന്ത്രിക്കാന്‍ കഴിയുമ്പോള്‍ മുംബൈയുടെ പരിധി മണിക്കൂറില്‍ 52 മാത്രമാണ്.
