Asianet News MalayalamAsianet News Malayalam

ആര്‍തര്‍ ജയില്‍ മല്യയ്ക്കുള്ളതെന്ന് കേന്ദ്രം

Mumbai Arthur Road Jail To Be Vijay Mallyas Home India To Tell UK Court
Author
First Published Nov 26, 2017, 6:04 PM IST

ദില്ലി: ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് ഒമ്പതിനായിരം കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്കുള്ളതാണ് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലെന്ന് ഇന്ത്യ. ഇന്ത്യയിലെത്തിയാല്‍ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസം മല്യ ബ്രിട്ടീഷ് കോടതിയില്‍ അറിയിച്ചിരുന്നു. ഇതിന് മറുപടിയായി ഇക്കാര്യം ഇന്ത്യ ബ്രിട്ടീഷ് കോടതിയെ അറിയിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 

ഇന്ത്യയിലെത്തുന്ന മല്യയുടെ സുരക്ഷ രാജ്യത്തിന്‍റെ ഉത്തരവാദിത്വമാണെന്നും ഇന്ത്യ കേസ് പരിഗണിക്കുന്ന വെസ്റ്റ്മിനിസ്റ്റര്‍ കോടതിയെ അറിയിക്കും. ജയില്‍ അന്തേവാസികളുടെ സംരക്ഷണ കാര്യത്തില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ ഏറെ മുമ്പിലാണ് ഇന്ത്യ. തടവുകാരുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ സംരക്ഷിപ്പെടുന്ന രാജ്യമാണ് ഇന്ത്യയെന്നും കോടതയില്‍ രാജ്യം വ്യക്തമാക്കും. 

ഇന്ത്യന്‍ ജയിലുകളില്‍ മല്യ സുരക്ഷിതനായിരിക്കില്ലെന്നും ജയിലുകളില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്നും മല്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ത്യയുടെ നിലപാട് കോടതിയെ അറിയിക്കാന്‍ തീരുമാനിച്ചത്. മല്യ ഇന്ത്യയില്‍ സുരക്ഷിതനായിരിക്കുമെന്ന് വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ ബോധിപ്പിക്കുകയാണ് രാജ്യത്തിന്‍റെ ലക്ഷ്യം. മല്യയെ ഇന്ത്യയ്ക്ക് വിട്ട് കിട്ടണമെന്ന ആവശ്യത്തില്‍ ഡിസംബര്‍ നാലിന് വെസ്റ്റ്മിനിസ്റ്റര്‍ കോടതി  വാദം കേള്‍ക്കും.

ഇ​ന്ത്യ​ൻ ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ 9000 കോ​ട​യി​ല​ധി​കം രൂ​പ വാ​യ്​​പ​യെ​ടു​ത്ത്​ തി​രി​ച്ച​ട​ക്കാ​ത്ത കേ​സി​ൽ പ്ര​തി​യാ​യ മ​ല്യ​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന എ​ൻ​ഫോ​ഴ്​​സ്​​മന്‍റ് ഡ​യ​റ​ക്​​ട​റേ​റ്റി​​ന്‍റെ അ​പേ​ക്ഷ​യി​ലെ വാ​ദ​ത്തി​നി​ടെ​യാ​ണ്​ മല്യയുടെ അ​ഭി​ഭാ​ഷ​ക​ൻറെ വാദം. ഇ​ന്ത്യ​ൻ ജ​യി​ലു​ക​ളി​ലെ ശൗ​ചാ​ല​യ​ങ്ങ​ളു​ടെ ശോ​ച്യാ​വ​സ്​​ഥ​യും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വും മല്യയുടെ അഭിഭാഷകന്‍ ചൂ​ണ്ടി​ക്കാ​ട്ടുകയായിരുന്നു. .

പ്ര​മേ​ഹ​രോ​ഗി​യാ​യ മ​ല്യ​ക്ക്​ പ്ര​ത്യേ​ക പ​രി​ച​ര​ണ​വും ഗൃ​ഹ​ഭ​ക്ഷ​ണ​വും വേ​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തുടര്‍ന്ന് മ​ഹാ​രാ​ഷ്​​ട്ര സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തെ വി​വ​രം ധ​രി​പ്പി​ക്കു​ക​യും ജ​യി​ൽ മാ​ന്വ​ൽ പ്ര​കാ​രം അ​നു​വ​ദ​നീ​യ​മെ​ങ്കി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കും​വ​രെ മ​ല്യ​ക്ക്​ പ്ര​ത്യേ​കം ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ അ​ഭി​പ്രാ​യം ആ​രാ​യു​ക​യും ചെ​യ്​​തിരുന്നു. 

 


 

Follow Us:
Download App:
  • android
  • ios