സംഭവത്തിൽ ആളാപയമില്ല  

മുംബൈ: മുംബൈ ഫോർട്ട് ഏരിയയിലെ പട്ടേൽ ചേംബറിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചയോടെ ഉണ്ടായ തീപിടുത്തത്തിൽ കെട്ടിടം പൂർണ്ണമായി കത്തി നശിച്ചു. നാലു വർഷമായി പൂട്ടി കിടന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഗ്നിശമന സേനയുടെ സമയോചിതമായി ഇടപെടലിൽ തീപിടിത്തം നിയന്ത്രണ വിധേയമാണ്.16 ഫയർ എഞ്ചീനി സും 150 ഓളം സേന അംഗങ്ങളും ചേർന്നാന്ന് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ ആളാപയമില്ല. തീ പിടിത്തം എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് അന്വേഷിക്കും എന്ന് അധികൃതർ അറിയിച്ചു.