യുവതി കൊല്ലപ്പെട്ടിട്ട് രണ്ട് മാസമാസം പ്രതികള്‍ പിടിയില്‍ മൃതദേഹം കണ്ടെത്താനാകാതെ പൊലീസ്
മുംബൈ: മാര്ച്ച് 16ന് മുംബൈയില് വച്ച് കൊല്ലപ്പെട്ട ചാര്ട്ടേര്ഡ് അക്കൗണ്ടന്റ് കീര്ത്തി വ്യാസിവന്റെ മൃതദേഹം കണ്ടെത്താനാകാതെ പൊലീസ്. രണ്ട് സഹപ്രവര്ത്തകര് ചേര്ന്നാണ് കീര്ത്തിയെ കൊലപ്പെടുത്തിയത്. മുംബൈയിലെ വഡലയിലെ ഐമാക്സ് തിയേറ്ററിന് സമീപത്തെ ഓടയില് കീര്ത്തിയുടെ മൃതദേഹം ഉപേക്ഷിച്ചതായി പ്രതികള് മൊഴി നല്കിയെങ്കിലും പൊലീസിന് ഇതുവരെയും മൃതദേഹം കണ്ടെത്താനായിട്ടില്ല.
മരണം നടന്ന് 50 ദിവസം പിന്നുടുമ്പോഴാണ് പൊലീസ് പ്രതികളായ സഹപ്രവര്ത്തകരെ പിടികൂടിയത്. കീര്ത്തിയുടെ സൗത്ത് മുംബൈയിലെ വീടിന് സമീപത്തുനിന്ന് മാര്ച്ച് 16നാണ് സുഹൃത്തുക്കളായ സിദ്ധേഷും ഖുശിയും ചേര്ന്ന് ഇവരെ കയ്യിലുണ്ടായിരുന്ന തുവാലകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നത്. പിന്നീട് മൃതദേഹം ഓടയില് തളളുകയായിരുന്നു. സിദ്ധേഷും ഖുശിയും പൊലീസ് കസ്റ്റഡിയിലാണ്. കീര്ത്തിയുടെ മൃതദേഹം കണ്ടെത്താന് ഇന്ത്യന് കോസ്റ്റ് ഗാര്ഡിന്റെ സഹായം തേടാനിരിക്കുകയാണ് പൊലീസ്.
