മുംബൈ: മഹാനഗരത്തിലെ ജനജീവിതത്തിന്‍റെ ഭാഗമായ ഡബാവാലകള്‍ ഇന്നുണ്ടാവില്ല. കനത്ത മഴയെത്തുടര്‍ന്നാണ് ഭക്ഷണ പൊതികളെത്തിക്കുന്ന സേവനം ഇന്നത്തേക്ക് ഉപേക്ഷിച്ചത്. മഴയില്‍ മുംബൈയിലെ സബര്‍ബന്‍ ട്രയിന്‍ ഗതാഗതം താറുമാറായതാണ് ഇവര്‍ക്ക് ഭീഷണിയായത്. 5000ത്തിലധികം ഡബാവാലകള്‍ ദിവസവും രണ്ടുലക്ഷം ഭക്ഷണപൊതികളാണ് നഗരത്തിലെ വിവിധയിടങ്ങളില്‍ മുടങ്ങാതെ എത്തിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാല്‍ സേവനം നാളെ പുനരാരംഭിക്കുമെന്ന് ഡബാവാലകളുടെ പ്രതിനിധി സുഭാഷ് തലേക്കര്‍ അറിയിച്ചു. പുനെയിലെ ഗ്രാമങ്ങളില്‍ നിന്നള്ളവരാണ് ഡബാവാലകളായി ജോലി നോക്കുന്നവരില്‍ ഭുരിഭാഗവും. നിത്യജീവിതത്തിന്‍റെ ഭാഗമായതിനാല്‍ അപൂര്‍വ്വമായേ ഇവര്‍ അവധിയെടുക്കാറുള്ളൂ. മഹാരാഷ്ട്ര സംവരണ റാലിയില്‍ പങ്കെടുക്കാന്‍ ആഗസ്റ്റ് 9 ന് ഡബാവാലകള്‍ അവധിയെടുത്തിരുന്നു.