കേസ് നീണ്ടുപോകുന്നത് പ്രതികള്‍ക്ക് ഗുണം ചെയ്യുകയാണെന്നും സിബിഐയുടെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുന്നത് എന്നും കോടതി നിരീക്ഷിച്ചു. 

സ്‌കോട്ട്‌ലാന്റ് യാര്‍ഡില്‍നിന്നും ഫോറന്‍സിക് പരിശോധനാഫലം വൈകുന്നുവെന്ന് സിബിഐ കാരണം പറഞ്ഞപ്പോഴാണ് കോടതി വിമര്‍ശനം ഉണ്ടായത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയില്‍തന്നെ ഫോറന്‍സിക് പരിശോധന നടത്തിക്കൂടാ എന്നും കോടതി ചോദിച്ചു. കേസന്വേഷണത്തില്‍ ഹൈക്കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് ധബോല്‍കറുടെ കുടുംബം നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.