മുംബൈ: മുംബൈയില്‍ മുന്‍ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി അറസ്റ്റിലായി. നാല് വര്‍ഷത്തെ ബന്ധം തകര്‍ന്നതോടെയാണ് ഓം സിംഗ് സോളങ്കിയെന്ന 26 കാരനുനേരെയാണ് മീരാ ശര്‍മ്മയെന്ന യുവതി ആസിഡ് ഒഴിച്ചത്. സോളങ്കിയെ ഗോരെഗാവിലെ ജോലിസ്ഥലത്തുനിന്നും വിളിച്ചുപുറത്തുകൊണ്ടുവന്ന മീരാ ശര്‍മ്മ വാക്കുതര്‍ക്കത്തിനൊടുവില്‍ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.
മുഖത്തും കൈയിലും പൊള്ളലേറ്റ ഓം സിംഗ് സോളങ്കിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ മീരാ ശര്‍മ്മയെ ജൂണ്‍ പതിനാല് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
