മുംബൈ: മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ പരസ്യമായി സ്വയംഭോഗം ചെയ്ത യുവാവ് പൊലീസ് പിടിയിലായി. യുവാവ് യാത്ര ചെയ്ത കോച്ചിന് സമീപത്തുള്ള വനിതാ കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്‌ത യുവതി, സ്വയംഭോഗം ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നു. വീഡിയോ ക്ലിപ്പ് പിന്നീട് റെയില്‍വേ പൊലീസിന് കൈമാറുകയും 24 മണിക്കൂറിനകം കൃപ സിങ് എന്ന മുപ്പതുകാരനെ പിടികൂടുകയുമായിരുന്നു. ശനിയാഴ്‌ചയായിരുന്നു സംഭവം. ഞായറാഴ്‌ച രാവിലെ ആറു മണിയോടെ മുംബൈ സി എസ് ടി റെയില്‍വേസ്റ്റേഷന് സമീപത്തുനിന്നാണ് കൃപ സിങിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ഒഡീഷ സ്വദേശിയായ കൃപ സിങ് മുംബൈയില്‍ കൂലിപ്പണി ചെയ്തുവരികയായിരുന്നു. ജോലി സ്ഥലത്തേക്ക് പോകവെയാണ് ട്രെയിനില്‍വെച്ച്, വനിതാ കംപാര്‍ട്ട്മെന്റിലെ യാത്രക്കാര്‍ ശ്രദ്ധിക്കുന്നവിധം മോശമായി പെരുമാറിയത്.