എമിഗ്രേഷൻ ആക്ട്, ഫോറിന്‍ റിക്രൂട്ടിംഗ് ആക്ട്, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ കൂടിയാണ് പ്രതികൾക്കെതിരെ ചുമത്തുക

കൊച്ചി: കോവളം സ്വദേശി അനിൽ, ഡൽഹിയിൽ നിന്ന് പിടികൂടിയ പ്രഭു, രവി സനൂപ്, എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. അനധികൃത കുടിയേറ്റതിന്‌ പുറമേ മൂന്ന് വകുപ്പുകൾ കൂടി കൂട്ടിച്ചേർത്തായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. എമിഗ്രേഷൻ ആക്ട്, ഫോറിന്‍ റിക്രൂട്ടിംഗ് ആക്ട്, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ കൂടിയാണ് പ്രതികൾക്കെതിരെ ചുമത്തുക. ഐ ജി വിജയ് സാക്കറെ അഞ്ചുമണിക്ക് കൊച്ചിയിൽ മാധ്യമങ്ങളെ കാണും. 

ആറ് വർഷം മുമ്പ് മുനമ്പത്ത് നിന്ന് എഴുപത് പേരെ ഓസ്ട്രേലിയയിലേക്ക് കടത്തിയെന്ന് മുഖ്യപ്രതി പ്രഭു മൊഴി നല്‍കിയത്. ദില്ലിയിൽ നിന്നാണ് പ്രഭു പിടിയിലായത്. ഓസ്ട്രേലിയയിലേക്ക് ആളുകളെ കൊണ്ടുപോയെന്ന് പൊലീസിന് മൊഴി നൽകിയത്. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്കാണ് കടത്തിയ ആളുകളെ കൊണ്ടുപോയതെന്നും പ്രഭു വെളിപ്പെടുത്തി.