മൂന്നാര്‍: മൂന്നാറിലെ ഭൂമി കൈയ്യേറ്റം സംബന്ധിച്ച് സിപിഎം സിപിഐ തർക്കം രൂക്ഷമാകുന്നു. ദേവികുളം സബ്കളക്ടര്‍ക്ക് എതിരെ സിപിഎം രംഗത്ത് എത്തി. സബ്കളക്ടര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ ആരോപിച്ചു. അനാവശ്യ നടപടികള്‍ ഒഴിവാക്കണം എന്നാണ് ആവശ്യപ്പെട്ടത്. സബ്കളക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കെ.കെ.ജയചന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു

അതേ സമയം കയ്യേറ്റപ്രദേശങ്ങൾ സന്ദർശിക്കാന ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മൂന്നാറിലെത്തി. ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റണമെന്ന ആവശ്യമുന്നയിച്ച് സി പിഎം സമരം തുടരുകയാണ്. നേരത്തെ ദേവികുളം കലക്ടറെ മാറ്റില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചിരുന്നു.