മൂന്നാര്‍: മൂന്നാര്‍ ഹര്‍ത്താലിനിടെ സംഘര്‍ഷം. മൂന്നാറില്‍ സിപിഎം പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ സംഘര്‍ഷം. ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ കൈയ്യേറ്റം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സന്തോഷ് കുമാറിനെയും ക്യാമറാമാന്‍ റോണി ജോസഫിനേയും ഹര്‍ത്താലനുകൂലികള്‍ പിടിച്ചുതള്ളികയായിരുന്നു. ഇതിനിടെ വിനോദസഞ്ചാരികളുമായി പോയ വാഹനത്തിലെ ഡ്രൈവറെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ബലമായി കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും റോഡില്‍ വാഹനങ്ങള്‍ പോകാതിരിക്കാനായി മരവും കല്ലുകളും മറ്റ് വസ്തുകളും നിരത്തിയിട്ട് വഴികള്‍ തടഞ്ഞിട്ടുണ്ട്.