നടപടി സ്വീകരിക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം തീരുമാനം മന്ത്രിസഭായോഗത്തില്‍ ആലപ്പുഴ, കോട്ടയം ദുരിതാശ്വാസപാക്കേജ് വൈകും നാശനഷ്ടം വിലയിരുത്തിയ ശേഷം തീരുമാനം

ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതാശ്വാസ പാക്കേജിന്‍റെ കാര്യത്തില്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായില്ല. നാശനഷ്ടത്തിന്റെ തോത് കണക്കാക്കിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമാകൂ. മൂന്നാര്‍ ട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്നാര്‍ മേഖലയിലെ അനധികൃത നിര്‍മാണം, സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം, വ്യാജപട്ടയം എന്നീ വിഷയങ്ങളില്‍ സമയബന്ധിതമായി തീര്‍പ്പുണ്ടാക്കാന്‍ 2010 ലാണ് അന്നത്തെ സർക്കാർ മൂന്നാര്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിച്ചത്. 

12 വില്ലേജുകളിലെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും ട്രൈബ്യൂണലിലേക്ക് അയക്കണമെന്നായിരുന്നു നിബന്ധന. ഇതോടെ സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്തു തര്‍ക്കം വരെ ട്രൈബ്യൂണലിനു കീഴിൽ വന്നുതുടങ്ങി. പിന്നീട് ഇത്തരം കേസുകളുടെ ആധിക്യം മൂലം നിരവധിയെണ്ണം ഹൈക്കോടതി സ്റ്റേ ചെയ്തു. ആവശ്യത്തിന് ജീലനക്കാരും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തിനാല്‍ ട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനം സുഗമമായിരുന്നുമില്ല. 

ട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനം തൃപ്തികരമല്ലാത്തിനാല്‍ അവസാനിപ്പിക്കണമെന്ന് ഇടതു മുന്നണിയോഗത്തില്‍ സിപിഎം ആവശ്യപ്പെട്ടിരുന്നുവെങ്കിലും സിപിഐ എതിര്‍ക്കുകയായിരുന്നു. മൂന്നാറില്‍ അതിജീവന പോരാട്ട സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് ട്രൈബ്യൂണലിന്‍റെ പ്രവകര്‍ത്തനം അവസാനിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. 

ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതാശ്വാസ പാക്കേജിന്‍റെ കാര്യത്തില്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായില്ല. വെള്ളമിറങ്ങി നാശനഷ്ടം പൂര്‍ണ്ണമായി വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളു. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്വത്ത് വിവരം സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധികരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.