കോട്ടയം മാങ്ങാനത്ത് തലയില്ലാതെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. മൂന്നായി വെട്ടി നുറുക്കിയ മൃതദേഹം അഴുകിയ നിലയിലാണ്. ആസൂത്രിതമായ കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.

പുതുപ്പള്ളി കറുകച്ചാൽ റോഡിൽ മന്ദിരം ആശുപത്രിക്ക് സമീപം പാടത്താണ് മൃതദേഹം കണ്ടെത്തിയത്. മൂന്നായി വെട്ടി നുറുക്കി ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാവി മുണ്ടും ഒരു കള്ളി ഷർട്ടുമാണ് വേഷം. അടുത്ത് നിന്ന് ഒരു റബ്ബർ ചെരുപ്പും കണ്ടെത്തി. ഇന്നലെ മുതൽ ഇവിടെ നിന്ന് രൂക്ഷഗന്ധം ഉണ്ടായതിന് തുടർന്ന് ഇന്ന് രാവിലെ പരിസരവാസികൾ പൊലീസിൽവിവരം അറിയിക്കുകയായിരുന്നു. ഇറച്ചിയുടെ അവശിഷ്ടവും മറ്റ് മാലിന്യങ്ങളും ഇവിടെ തള്ളിന്നതിനാൽ അതിന്റെ നാറ്റമായിരിക്കുമെന്നാണ് ആദ്യം വിജാരിച്ചതെന്ന് പരിസരവാസികൾ പറഞ്ഞു.


ഡോഗ് സ്ക്വേഡ് എത്തി പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് ചെയ്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊസ്റ്റ്മോർട്ടത്തിന് ശേഷമേ മൃതദേഹം എത്ര ദിവസം പഴക്കമുള്ളതാണെന്ന് പറയാൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു. ആസൂത്രിതമായ കൊലപാതകമാണെന്നാണ് പൊലീസിന്റ നിഗമനം.