തിരുവനന്തപുരം: നേമത്ത് എ ആർ ക്യാമ്പ് ഫോളോവർ രവീന്ദ്രനെ തലയ്ക്കടിച്ചു കൊന്ന കേസിൽ രണ്ടു പേർ കസ്റ്റഡിയിൽ. മദ്യലഹരിക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രിയിലാണ് നേമത്ത് തലക്കടിയേറ്റ് മരിച്ച നിലയിൽ രവീന്ദ്രനെ കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിൽ സുഹൃത്തായ അലക്സാണ്ടറിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന ഇയാളിൽ നിന്നും ആദ്യം ഒരു വിവരവും ലഭിച്ചിരുന്നില്ല. ഉച്ചയ്ക്ക് ശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.

കൊല്ലപ്പെട്ട രവീന്ദ്രനും അലക്സാണ്ടറും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. കൊല്ലപ്പെട്ട ദിവസം രാവിലെ മുതൽ രവീന്ദ്രന്‍റെ പുന്നമൂട്ടിലുള്ള വീട്ടിൽ വെച്ചായിരുന്നു മദ്യപാനം. ഇതിനിടെ അലകസാണ്ടർ പട്ടിയെ പിടിച്ചു. വീണ്ടും മദ്യപിക്കാനെത്തിയപ്പോൾ ഇതിനെ ചൊല്ലി ഇരുവരും വാക്കു തർക്കത്തിലേർപ്പെട്ടു. വാക്കുതർക്കം അടിപിടിയിലെത്തുകയും അലക്സാണ്ടർ തലയിടിച്ച് രക്തം വാർന്നു മരിക്കുകയായിരുന്നു. സംഭവ ശേഷം പ്രതിയെ തെളിവ് നശിപ്പിക്കാൻ സഹായിച്ചതിന് അമ്മാവനായ സുരേഷിനേയും കസ്റ്റഡിയലെടുത്തു. ഇയാളെ നേമം പൊലീസ് ചോദ്യം ചെയ്തു വരികയാണ്.