മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയില്‍ യുവാവിനെ വെട്ടേറ്റുമരിച്ച നിലയിൽ കണ്ടെത്തി. കൊടിഞ്ഞിയിലാണ് സംഭവം. കൊടിഞ്ഞി സ്വദേശി ഫൈസലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ പള്ളിയിലേക്ക് പോകുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഗർഫിൽ ജോലി ചെയ്യുന്ന ഫൈസൽ അവധിക്ക് നാട്ടിൽ വന്നതായിരുന്നു. നാളെ തിരിച്ചു പോകാനിരിക്കെയാണ് സംഭവം.
പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവമെന്നാണ് പൊലീസ് നിഗമനം. റെയില്‍വേസ്റ്റേഷനിലേക്ക് ഓട്ടോയില്‍ പോകുകയായിരുന്ന ഫൈസലിനെ ഓട്ടോ തടഞ്ഞു വെട്ടുകയായിരുന്നുവെന്നാണ് വിവരം. തലക്കും വയറിനും വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം.
ആറു മാസം മുമ്പാണ് ഫൈസല്‍ മതം മാറിയത്. അനില്‍കുമാര്‍ എന്നായിരുന്നു പഴയ പേര്. ഭാര്യയെയു മക്കളെയും ഫൈസല്‍ അടുത്തിടെ ഇസ്ലാംമതത്തിലേക്ക് മതം മാറ്റിയിരുന്നു. തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ആരംഭിച്ചു. ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തും.
