കോട്ടയം: പ്രേമാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമം. കോട്ടയം എസ്എംഇ കോളേജിലാണ് സംഭവം. ക്ലാസ്മുറിയില്‍ കയറിയാണ് സീനിയര്‍ വിദ്യാര്‍ത്ഥി പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പെണ്‍കുട്ടിക്ക് ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്. പോലീസ് അന്വേഷണത്തിലാണ്.